ഇടുക്കി : ജില്ലാ ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുതലക്കോടം സെന്റ് ജോർജ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ 25 ന് രാവിലെ 11 30 ന് വായ്പ സംബന്ധമായ ജനസമ്പർക്ക പരിപാടി നടക്കും. എസ് .ബി .ഐ കേരള സർക്കിൾ മേധാവി യും ചീഫ് ജനറൽ മാനേജരുമായ എ ഭുവനേശ്വരി ഉദ്ഘാടനം ചെയ്യും. മേളയിൽ ജില്ലയിലെ വിവിധ ബാങ്കുകളുടെയും ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകളുടെയും സ്വയം സഹായ സംഘങ്ങളുടെയും ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാവും.അതോടൊപ്പം പുതിയ വായ്പകളെ കുറിച്ചും വിവരണവും വായ്പ സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയും മേളയുടെ ഭാഗമായി നടക്കും.