വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഒമ്പതാമത് എം.ബി.എ ബാച്ചിന്റെ ഉദ്ഘാടനം മെഡിവിഷൻ ഗ്രൂപ്പ് ഓഫ് ഡയഗ്‌നോസിസ് സെന്ററിന്റെ മാനേജിംഗ് ഡയറക്ടറും കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റുമായ ബിബു പുന്നൂരാൻ നിർവ്വഹിച്ചു. ഫാ. പോൾ പറക്കാട്ടേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ഡയറക്ടർ ഡോ. പ്രദീപ് എസ്. സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. എബിൻ കെ. ടോമി ആശംസകളും അർപ്പിച്ചു.