പന്നിമറ്റം: വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ പുതിയ വൈസ് പ്രസിഡന്റായി ഷേർളി ജോസുകുട്ടിയെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് പ്രതിനിധിയാണ്. യു.ഡി.എഫ് ധാരണയിൽ കോൺഗ്രസ് പ്രതിനിധി ലളിതമ്മ വിശ്വനാഥൻ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ലാലി ജോസിക്ക് ആറ് വോട്ടും യു.ഡി.എഫ് സ്ഥാനാർഥി ഷേർളിയ്ക്ക് എട്ട് വോട്ടും ലഭിച്ചു. കേരള കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പരേതനായ സിറിയക് മുട്ടേത്താഴത്തിന്റെ മകളാണ് ഷേർളി ജോസുകുട്ടി.