പീരുമേട് : പീരുമേട് ജനവാസ മേഖലയിൽ കരടിയിറങ്ങി പരിഭ്രാന്തിസൃഷ്ടിച്ചു. കഴിഞ്ഞദിവസം ജനവാസ മേഖലയിൽ പുലിയാണ് ഇറങ്ങിയത്. തിങ്കളാഴ്ച രാത്രിയിൽ കരടി ഇറങ്ങിയതോടെ പ്ലാക്കത്തടം സെറ്റിൽമെന്റ് നഗറിൽ ജനം ഭീതിയിലാണ്. ആഴ്ചകൾക്കു മുമ്പ് കാട്ടാനശല്യം ഒട്ടേറെ കൃഷി നശിപ്പിക്കുകയും സ്ഥലംസന്ദർശിക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥർ ഫെൻസിങ് സ്ഥാപിക്കുന്നു ഉറപ്പു നൽകി പോയതാണ്. എന്നാൽ വന്യമൃഗ ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടിയിരിക്കയാണ്.വന്യ മൃഗങ്ങൾ കാരണം മുതിർന്നവർക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണ് പ്ലാക്കത്തടം സെറ്റിൽമെന്റ് നഗറിലുള്ളത്. തോട്ടപ്പുര തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുകയുണ്ടായി. പീരുമേട് താലൂക്കാസ്ഥാനത്താണ് വന്യമൃഗ വിളയാട്ടം നടക്കുന്നത്.ഇതിനു സമീപത്തായി ഏതാനും ദിവസങ്ങൾക്ക് മുൻപ് രാവിലെ നടക്കാൻ പോയ ഒരാൾ പുലിയെ നേരിൽ കണ്ടിരുന്നു.തോട്ടാപുര ഭാഗത്താണ് പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നത് .