തൊടുപുഴ: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് അരിക്കുഴ ശാഖ മണക്കാട് അക്ഷയ കേന്ദ്രവുമായി സഹകരിച്ച് 28ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അരിക്കുഴ എസ്.എൻ.ഡി.പി ഹാളിൽ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് നടത്തും. വാർദ്ധക്യകാല പെൻഷൻ,​ കർഷക പെൻഷൻ,​ വിധവാ പെൻഷൻ,​ വികലാംഗ പെൻഷൻ തുടങ്ങിയ എല്ലാ പെൻഷനുകളും ലഭ്യമാകുന്നതിന് ക്യാമ്പ് സഹായിക്കും. എല്ലാ പൊതുജനങ്ങളും ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് അഖിൽ സുഭാഷും സെക്രട്ടറി ഭരത് ഗോപനും അറിയിച്ചു.