തൊടുപുഴ: സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനം അഭിനന്ദനാർഹമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു പറഞ്ഞു. സംഘടനയുടെ സംസ്ഥാന ലീഡർഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് റോയി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ പ്രസിഡന്റ് മുജീബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായി റോയി ജോസഫ് (സംസ്ഥാന പ്രസിഡന്റ്), ബി.ജെ. തോമസ് (വൈസ് പ്രസിഡന്റ്), സജിമോൻ എ.സി (സംസ്ഥാന സെക്രട്ടറി), കെ.എ. തോമസ് (ജോയിന്റ് സെക്രട്ടറി), അനില ആനി ലാസർ (ജോയിന്റ് സെക്രട്ടറി), ഷിബു കെ.ആർ (ട്രഷറർ), ജി.പി. കുറ്റിച്ചൽ (സംസ്ഥാന കോ-ഓഡിനേറ്റർ), റോസിന റോയ്, അജിത്ത് ഈപ്പൻ, ശ്രീകുമാർ, കുമ്മിൾ നസീർ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ അംഗങ്ങളായി ഡോ. ജോമോൻ തെക്കേക്കര ടോം തോമസ്, സത്യദാസ് ജെ.എസ്, മാത്യു സാം കൊട്ടാരക്കര, ഡോ. ബോസ് വി. എബ്രാഹം, അഡ്വ. സബിത്ത് ബീവി, ബിജോ തോമസ്, കിഷോർ കുമാർ, ഷൈജു കെ. തോമസ്, ബീന ബാബു, ശബരിനാഥ നായർ, ജോസ് ചാക്കോ, ബിജു മാത്യു എന്നിവരെ തിരഞ്ഞെടുത്തു.