ഇടുക്കി: തദ്ദേശസ്ഥാപനങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രിസൈഡിംഗ് ഓഫീസർമാർ പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പരിശീലനം കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്നു. രണ്ട് വിഭാഗങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് വിഭാഗം മാസ്റ്റർ ട്രെയിനർമാർ ക്ലാസുകളെടുത്ത് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ ഒ. ജെ അരുൺ. മറ്റ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. 30 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. തൊടുപുഴ നഗരസഭയിലെ 9 പെട്ടേനോട് വാർഡ്, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ 8 പാറത്തോട്, അറക്കുളം ഗ്രാമപഞ്ചായത്തിലെ 6 ജലന്ധർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ 6 തോപ്രാംകുടി വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.