തൊടുപുഴ: പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിഖ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ . സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റി, തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണു പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗം എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ പി. പി. ജോയി ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ട് ഇടതുപക്ഷ ഗവൺമെന്റ് പ്രതിമ പോലൊരു ഗവൺമെന്റ് ആകാൻ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു. കെ.ജി.ഒ.എഫ്. സംസ്ഥാന സെക്രട്ടറി കെ. ബി. ബിജുക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. . ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നിശാന്ത് എം. പ്രഭ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഡോ. ജയ്‌സൺ ജോർജ്ജ് നന്ദിയും പറഞ്ഞു.