കട്ടപ്പന :കട്ടപ്പനയിൽ നിന്നും ഇരട്ടയാർ ഭാഗത്തേക്ക് പോയ പിക്ക് അപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പിക്കപ്പ് ലോറി മറിഞ്ഞ് അപകടം ഉണ്ടായത്. കട്ടപ്പനയിൽ നിന്നും ഇരട്ടയാർ ഭാഗത്തേക്ക് പോയ വാഹനം നത്തുകല്ലിന് സമീപം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ നിറുത്തിയിട്ടിരുന്ന മാരുതി കാറിൽ ഇടിക്കുകയും ചെയ്ത ശേഷം മറിയുകയായിരുന്നു.കാറിൽ ഇടിച്ചതിനേത്തുടർന്ന് പിക് അപ്പ് വെട്ടിക്കുകയും തുടർന്ന് പാതയോരത്തെ തിട്ടയിൽ കയറി മറിഞ്ഞു.കട്ടപ്പനയിൽ നിന്നും ട്രാഫിക് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.