തൊടുപുഴ: ചെമ്മീനിന്റെ വിലപോലും കേരളത്തിലെ ചെറുകിട വ്യാപാരികൾക്ക് നൽകാത്ത ബഡ്ജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച്തെന്ന് തൊടുപുഴ മെർച്ചന്റ്‌സ് അസോസിയേഷൻ.
ചെറുകിട വ്യാപാരികളെ സംബന്ധിച്ച് യാതൊരു പ്രയോജനവും ലഭിക്കാത്ത ബഡ്ജറ്റാണിത്. വ്യാപാരികൾ കടബാദ്ധ്യതയും വ്യാപാര മാന്ദ്യവും മൂലം നട്ടംതിരിയുന്ന ഈ കാലഘട്ടത്തിൽ ചെറുകിട വ്യാപാരികളെ സംരക്ഷിക്കേണ്ട സർക്കാർ അവരെ തളർത്തുന്ന സമീപനമാണ് ബഡ്ജറ്റിലൂടെ നടത്തിയത്.
ഇംകംടാക്സ് ഇളവ് 5 ലക്ഷം രൂപവരെയാക്കുക, ജി. എസ്. ടി.യിലെ അപാകത പരിഹരിക്കുക, ഇ -ബില്ലി ന്റെ പരിധി വർധിപ്പിക്കുക,ഇ -ബിൽ എടുക്കുന്ന ചെറുകിട വ്യാപാരികളെ ഇ -വേബില്ലിൽനിന്ന് ഒഴിവാക്കുക, കാർഷിക ലോൺ എന്നപോലെ ചെറുകിട വ്യാപാരികൾക്ക് 4ശതമാനം പലിശക്ക് ലോൺ അനുവദിക്കുക , ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകാനും ചെറുകിട വ്യാപാരികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും കേരളത്തിലെ മുഴുവൻ എം. പി മാർക്കും നിവേദനം നൽകാനും മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു .പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സി. കെ. നവാസ് ട്രഷറർ അനിൽകുമാർ ,വൈസ് പ്രസിഡന്റുമാരായ ജോസ് കളരിക്കൽ ,നാസർ സൈറ ,ഷെരീഫ് സർഗം ,ഷിയാസ്,ശിവദാസ്,ലിജോൺസ് എന്നിവർ സംസാരിച്ചു.