അടിമാലി:കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ സ്വകാര്യ ബസ്സും ബൊലേറോയും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 10 ന് ചീയപ്പാറയ്ക്ക് സമീപമാണ് അപകടം നടന്നത്. കോതമംഗലത്ത് നിന്നും രാജാക്കാടിന് സർവീസ് നടത്തുന്ന മരിയ മോട്ടോഴ്‌സും കോതമംഗലം ഭാഗത്തേക്ക് പോയ ബൊലേറോയും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.