ഏലപ്പാറ: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ മാറ്റി സ്ഥാപിച്ച ശാഖയുടെ ഉദ്ഘാടനം ഏലപ്പാറയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാഴൂർ സോമൻ എം.എൽ.എ എ.ടി.എം കൗണ്ടർ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ വി, മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി.കെ, റീജിയണൽ ഹെഡ് പ്രദീപ് നായർ, ക്ലസ്റ്റർ ഹെഡ് ജിംസൺ ബേബി, ഏലപ്പാറ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് താജുദ്ദീൻ ഒ.എച്ച്, വെട്ടിമറ്റം സി.എസ്‌.ഐ ചർച്ച് വികാരി റവ. ബിനു ടി. കുരുവിള എന്നിവർ പങ്കെടുത്തു.