അടിമാലി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക്‌ഷോപ്പ് യൂണിറ്റ് സമ്മേളനം അടിമാലിയിൽ നടന്നു. ചെറുകിട ഇടത്തരം വർക്ക്‌ഷോപ്പുകളെ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുക, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് നിയമം ലഘൂകരിക്കുക, മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി ലയിപ്പിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി ഗോപൻ കരമന ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ആർ അനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ, സംസ്ഥാന കമ്മിറ്റി അംഗം സജീവ് മാധവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, നിസാർ കാസിം, സുരേഷ് എസ്. പിള്ള, രാജൻ കൈരളി, സി.ഡി ജയപ്രസാദ്, പ്രഭാകരൻ വഴിത്തല,എം.പി പത്മനാഭൻ, എം.കെ മോഹൻ എന്നിവർ പ്രസംഗിച്ചു.