തൊടുപുഴ: വിദ്യാഭ്യാസരംഗത്തെ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് കെ. എസ്. ടി. എ ശനിയാഴ്ച 14 ജില്ലകളിലും മാർച്ചുധർണ്ണയും നടത്തും. ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമബത്ത- ശമ്പള പരിഷ്‌കരണ കുടിശ്ശികകൾ അനുവദിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, പൊതുവിദ്യാഭ്യാസമേഖലയുടെ ഏകീകരണ നടപടികൾവേഗത്തിലാക്കുക, അധ്യാപകരുടെജോലി സുരക്ഷ ഉറപ്പാക്കുക.
തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്. ജില്ലാതല മാർച്ച് തൊടുപുഴ കെ.എസ്.ടി.എ ഭവനിൽനിന്നാരംഭിച്ച് മുനിസിപ്പൽ മൈതാനിയിൽ എത്തിച്ചേരുമ്പോ, ധർണ്ണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പിമേരി ഉദ്ഘാടനംചെയ്യും. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.എഗോപാലകൃഷ്ണൻ, എ.എം ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അപർണ നാരായണൻ, എം രമേഷ്, കെ.ആർ ഷാജിമോൻ, ജില്ലാ സെക്രട്ടറി എം.ആർ അനിൽകുമാർ, പ്രസിഡന്റ് ആർ മനോജ,് ട്രഷറർ എം തങ്കരാജ് എന്നിവർ പ്രസംഗിക്കും. സമഗ്ര ഗുണമേൻമ ലക്ഷ്യം വച്ച് വിദ്യാഭ്യാസവകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒപ്പംചേർന്ന് പ്രവർത്തിക്കാൻ കെ.എസ്.ടി.എയ്ക്ക് കഴിഞ്ഞതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. . ഇതിന്റെ ഭാഗമായി 'മികവ് 2024' അക്കാദമിക പ്രവർത്തനം ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. 'കുട്ടിക്ക് ഒരു വീട്' പദ്ധതിയിലൂടെ ജില്ലയിൽ ഇതിനോടകം 4 വീടുകൾ നിർമ്മിച്ച് നൽകി. ഈ വർഷവും ഒരു വീട് നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് എ.എം ഷാജഹാൻ, ജില്ലാ സെക്രട്ടറി എം.ആർ.അനിൽകുമാർ, ജില്ലാവൈസ് പ്രസിഡന്റ് പി.എം സന്തോഷ്,സബ്ജില്ലാ സെക്രട്ടറി മൈക്കിൾ സെബാസ്റ്റ്യൻ എന്നിവർ പങ്കെടു
ത്തു.