കട്ടപ്പന:കുട്ടിപ്പുരകൾ നിർമ്മിക്കുകയും അതിലൂടെ ഒരു മോഡൽ ഗ്രാമം ക്ലാസിൽ സൃഷ്ടിച്ച് പച്ചടി ശ്രീനാരായണ എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ.മോഡൽ ഗ്രാമം അവരുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുകയും ചെയ്തു. പച്ചടി സ്‌കൂളിലെ ഓരോ ക്ലാസ് റൂം പ്രവർത്തനവും കുട്ടികൾക്ക് നേരിട്ട അനുഭവം കിട്ടുന്ന രീതിയിലാണ് അദ്ധ്യാപകർ തയ്യാറാക്കുന്നത്. കുട്ടിപ്പുര എന്ന മലയാളത്തിന്റെ പാഠഭാഗ പ്രവർത്തനവും കളിവീട് എന്ന ഗണിത പാഠഭാഗ പ്രവർത്തനവും പരിസര പ്രവർത്തനവും ഉൾച്ചേർത്തതാണ് കുട്ടികൾ ക്ലാസിൽ ഒരു ഗ്രാമം നിർമ്മിച്ചത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും കരവിരുത് ഓരോ കുട്ടി എൻജിനീയർമാരെ ഓർമ്മപ്പെടുത്തുന്ന രീതിയിലായിരുന്നു.അവരുടെ ഭാവനയും നിർമ്മിതിയും ഒരു ഗ്രാമത്തിലെ പൊതു സ്ഥാപനങ്ങളും പൊതു ഇടങ്ങളും പരിചയപ്പെടാനും ഈ പ്രവർത്തനം ഗുണകരമായി. ഇതോടൊപ്പം പറ്റുന്ന പഠന പ്രവർത്തനങ്ങൾ എല്ലാം ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുകയും നേരിട്ട് കണ്ട് അറിവ് സമ്പാദിക്കുന്ന രീതിയിലുമാണ് സ്‌കൂൾ പഠന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്.ഹെഡ്മാസ്റ്റർ പി കെ ബിജുവിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ ഒത്തൊരുമിച്ച് പ്രവർത്തനങ്ങൾ വേറിട്ട അനുഭവമാക്കി മാറ്റി.