കട്ടപ്പന: ഗുരുധർമ്മ പ്രചരണ യുവജന സഭ ജില്ലാ കമ്മറ്റി രൂപികരണവും യുവജന സംഗമവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കട്ടപ്പന ജി.ഡി.പി.എസ് ഓഫീസിൽ നടത്തും.ശ്രീനാരായണ ഗുരുദേവൻ മാനവരാശിക്ക് പകർന്നു നൽകിയ ധർമ്മവും ലഹരി വിരുദ്ധ സന്ദേശവും യുവജനങ്ങളിലൂടെ പ്രചരിപ്പക്കണമെന്നും ജില്ലയിലെ എല്ലാ ഗുരുധർമ്മപ്രചാരകരും യുവജനങ്ങളും കട്ടപ്പനയിൽ നടത്തുന്ന യുവജനസഭാ സംഗമത്തിൽ പങ്കെടുക്കണമെന്ന് ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികൾ പറഞ്ഞു.
യോഗത്തിൽ കേന്ദ്ര യുവജന സഭ ചെയർമാൻ രാജേഷ് സഹദേവൻ, ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ കെ ടി. സുകുമാരൻ, ജില്ലാ പ്രസിഡന്റ് കെ.എൻ മോഹൻദാസ്, സെക്രട്ടറി രഘു പുൽക്കയത്ത്, കേന്ദ്ര ഉപദേശക സമിതി ചെയർമാൻ ബിജു വി.കെ, കേന്ദ്ര യുവജന സഭ അംഗം സുധീഷ് സുധൻ പുളിക്കലേടത്ത് തുടങ്ങിയവർ സംസാരിക്കും.