ദേവികുളം: പതിനഞ്ചുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 42 വയസ്സുകാരന് എട്ടുവർഷം കഠിനതടവും 60,000 രൂപ പിഴയും ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് പോക്‌സോ ജഡ്ജ് ജോൺസൺ എം ഐ വിധിച്ചു.

സേനാപതി തോട്ടുവായിൽ വീട്ടിൽ അനീഷിനെയാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് പോക്‌സോ കോടതി ശിക്ഷിച്ചത്

പിഴസംഖ്യ പ്രതി അടക്കാതിരുന്നാൽ ഒരു വർഷം അധിക കഠിനതടവും കോടതി വിധിച്ചു

പിഴസംഖ്യ പ്രതി അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നൽകുവാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്‌കീമിൽ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി

വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി അഞ്ചുവർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും

2022ലാണ് കേസിന് ആസ്പദമായ സംഭവം .അമ്മയുടെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയുടെ വീട്ടിൽ പെൺകുട്ടി മാത്രം ഉണ്ടായിരുന്ന സമയം പ്രതി ചെല്ലുകയും ടിവി കാണുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ആയിരുന്നു

തുടർന്ന് പെൺകുട്ടി പിതാവിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ അറിയിക്കുചെയ്തു.ശാന്തൻപാറ സബ് ഇൻസ്‌പെക്ടർ സിദ്ദിക്ക് കെ പി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി.