ajimon
അജിമോൻ

തൊടുപുഴ: പാർക്കിൻസൺസും ഹൃദ്രോഗവും ഒരുമിച്ച് വന്നപ്പോൾ ജീവിതം വഴിമുട്ടി മുതലക്കോടം പളളിപ്പാട്ട് പി കെ അജിമോൻ എന്ന 43കാരൻ. സ്വകാര്യ സ്ഥാപനത്തിലെ ചെറിയ വരുമാനം മാത്രം കൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്. രോഗം മൂർച്ഛിച്ചപ്പോൾ ജോലിക്ക് പോകാൻ പറ്റാതായി. ഹൃദ്രോഗത്തിന് തൊടുപുഴ സ്മിത ആശുപത്രിയിലും പാർക്കിൻസൺസിന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലുമാണ് ചികിത്സ.ഇതിനിടെയാണ് പാർക്കിൻസൺസിന് 18 ലക്ഷം രൂപ ചെലവ് വരുന്ന സങ്കീർണമായ സർജറി വേണമെന്ന ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാർ നിർദേശിച്ചത്. അടുത്ത മാസം ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ സ്ഥിതി വഷളാകുമെന്നും ഡോക്ടർമാർ പറയുന്നു. നിത്യച്ചെലവിന് വഴിയില്ലാത്ത കുടുംബത്തിന് 18 ലക്ഷം എന്നത് ചിന്തിക്കാൻ പോലുമാകാത്ത തുകയാണ്. സുമനസുകളുടെ സഹായം അവർ പ്രതീക്ഷിക്കുന്നു. അജിയുടെ ഭാര്യ ശരണ്യ ചന്ദ്രന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുതലക്കോടം ശാഖയിൽ അക്കൗണ്ട തുറന്നിട്ടുണ്ട്. നമ്പർ 0170053000033970.IFSC SIBL0000170ഫോൺ9778793013