പീരുമേട് : പള്ളിക്കുന്നിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന് ആവശ്യം ശക്തമാകുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് മൂലം വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ മഴയും വെയിലും കൊണ്ട് നിൽക്കേണ്ടി വരുന്നു. കുട്ടിക്കാനം- കട്ടപ്പന മലയോര പാതയിലെ പ്രധാന ജംഗ്ഷനാണ് പള്ളിക്കുന്ന്.ദേവാലയങ്ങൾ ,സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശമാണ് ഇവിടം.