മുട്ടം: യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെറിറ്റ്‌ഡെയും നവീകരിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റ്യൻ നിർവ്വഹിക്കും.പ്രിൻസിപ്പൽ ഡോ. വി ജി ഗീതമ്മ അദ്ധ്യക്ഷത വഹിക്കും. പി.ടി. എ വൈസ് പ്രസിഡന്റ് മിനി ടി. പി,
ജോയിന്റ് സെക്രട്ടറി പി എ വ്യാസൻ, സിപാസ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗം പ്രൊഫ. ജോജി അലക്സ് എന്നിവർ സംസാരിക്കും.ഓരോ വിഭാഗത്തിലും മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിക്കും. പ്രോഗ്രാം കൺവീനർ മനോജ് എം ജെ സ്വാഗതവും വൈസ്
പ്രിൻസിപ്പൽ ഡോ. ജോസ് സെബാസ്റ്റ്യൻ നന്ദിയും പറയും.