കാഞ്ഞിരമറ്റം : മഹാദേവക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ശനിയാഴ്ച ആരംഭിക്കും. രാവിലെ ക്ഷേത്രത്തിൽ കലവറ നിറക്കൽ ചടങ്ങുകൾ നടക്കും. വൈകിട്ട് ആറിന് ആചാര്യ വരണത്തോടെ സപ്താഹ യജ്ഞത്തിന്റെ ചടങ്ങുകൾ ആരംഭിക്കും. രമാദേവി തൃപ്പൂണിത്തുറയുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ഭാഗവത സപ്താഹയജ്ഞം നടക്കുന്നത്.യജ്ഞത്തിന്റെ ഭാഗമായി 29ന് വൈകിട്ട് 6 ന് വിദ്യാഗോപാല മന്ത്രാർച്ചനയും 30ന് വൈകിട്ട് ശനിദോഷ നിവാരണ പൂജയും 31ന് വൈകിട്ട് ആറുമണിക്ക് വാസ്തു ദോഷം നിവാരണ പൂജയും നടക്കും.ആഗസ്റ്റ് ഒന്നാം തീയതിയാണ് രുഗ്മിണീസ്വയംവര ചടങ്ങുകൾ നടക്കുന്നത്.ഓഗസ്റ്റ് മൂന്നാം തീയതി കർക്കിടകവാവ് ദിവസം ഭാഗവത സപ്താഹയജ്ഞം സമാപിക്കും.കർക്കിടക വാവിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 3 ന് പുലർച്ചെ 4.30 മുതൽ ക്ഷേത്രക്കടവിൽ പിതൃബലിതർപ്പണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.