പീരുമേട് : യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർറുടെ നേതൃത്വത്തിലുള്ള സംഘം പട്ടുമലയിലെ തേയിലഫാക്ടറിയും മരണമടഞ്ഞ തൊഴിലാളി രാജേഷിന്റെ വീട്ടിലും സന്ദർശനം നടത്തി.
ആദ്യഘട്ടത്തിൽ മരണാന്തര സഹായമായി കുടുംബത്തിന് തൊഴിൽ വകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപ ഉടൻ അനുവദിക്കുമെന്ന് ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ എം.ജി സുരേഷ് പറഞ്ഞു.ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന പട്ടുമല സ്വദേശി രാജേഷാണ്കഴിഞ്ഞ വെള്ളിയാഴ്ച തേയില സംസ്കരിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെ പച്ച കൊളുന്ത് തേയിലപൊടിയാക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി മരിച്ചത്. പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസർ എം .എസ് സുരേഷ് ,പ്ലാന്റേഷൻ ഇൻസ്പെക്ടർ പ്രവീൺ പി ശ്രീധർ,ജൂനിയർ സൂപ്രണ്ട് സോജീഷ് കെ സാം. എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫാക്ടറിയിലെ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പടെ പരിശോധിച്ചു. എംപ്ലോയീസ് കോമൺസേഷൻ കമ്മീഷണർക്ക് മരണമടഞ്ഞ തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം ലഭിക്കുന്നുമായി ബന്ധപ്പെട്ട റിപ്പോർട്ടും നൽകും .
.