അടിമാലി: കനത്ത മഴയെ തുടർന്ന് അടിമാലി വാട്ടർ ട്രീന്റ്ര് പ്ലാന്റിലേക്കുള്ള മെയിൻ വാട്ടർ ലൈൻ തകരാറിലായതിനാൽ ശുദ്ധജലവിതരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അറ്റകുറ്റപണികളുടെ ഭാഗമായി, 26,27 തീയതികളിൽ അടിമാലി ഗ്രാമപഞ്ചായ ത്തിലേക്കുള്ള ശുദ്ധജലവിതരണം പൂർണമായോ ഭാഗികമായൊ തടസപ്പെടും. അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്ന മുറക്ക് ശുദ്ധജലവിതരണം പൂർവ സ്ഥിതിയിൽ പുനഃസ്ഥാപിക്കുന്നതാണെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.