അടിമാലി: സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് അടിമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 6ന് കാർഷിക ഗ്രാമ വികസന ബാങ്കിന് സമീപത്തെ വിമുക്തഭട ഭവനിൽ നിന്നും ദേശസ്‌നേഹ സന്ദേശ ജാഥ ആരംഭിച്ച് സെൻട്രൽ ജംങ്ഷനിൽ സമാപിക്കും.സെൻട്രൽ ജംങ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ കേരള സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി, കാർഗിലിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കും. കാർഗിൽ യുദ്ധത്തിൽ വിജയംവരെ പോരാടിയവർക്ക് ഐക്യദാർഢ്യവും പ്രഖ്യാപിക്മെന്ന് പ്രസിഡന്റ് കെ. ഷാജൻ, സെക്രട്ടറി സി.പി സജീവൻ എന്നിവർ അറിയിച്ചു.
പുഷ്പാർച്ചന നടത്തും
തൊടുപുഴ: 25 മത് കാർഗിൽ വിജയ് ദിനത്തിൽ തൊടുപുഴ കാർഗിൽ സ്മൃതി മണ്ഡപത്തിൽ പി .ജെ ജോസഫ് എം. എൽ .എ പുഷ്പാർച്ചന നടത്തും. ഇന്ന് രാവിലെ 9ന് മുനിസിപ്പൽ ജംങ്ഷനിലെ കാർഗിൽ സ്മൃതി മണ്ഡപത്തിലാണ് പുഷ്പാർച്ചന നടത്തുന്നത്.