മൂലമറ്റം: ഇലപ്പള്ളി വെള്ളൂർ പാറ അടന്നു വീണ് ഏക്കർകണക്കിന് സ്ഥലത്തെ കൃഷി നശിച്ചു . ഇന്നലെ ഉച്ചകഴിഞ്ഞ് 3നോടു മണിയോടുകുടിയാണ് അടർന്ന്വീണത്. വലിയ ഭൂമി കുലുക്കം പോലുള്ള ഉച്ചത്തിലുള്ള ശബ്ദം കേട്ട് നാടുമുഴുവൻ നടുങ്ങി .ശബ്ദം കേട്ടവർ പുറത്തിറങ്ങി നോക്കിയപ്പോൾ വെള്ളൂർ വരക്കെട്ടിൽ നിന്ന് പുക ഉയരുന്നതാണ് കണ്ടത്. 25 ഏക്കർ വരുന്ന വെള്ളൂർ വരക്കെട്ടിന്റെ 50 മീറ്റർ നീളത്തിൽ പാറ ഉരുണ്ട് പോന്നത് കാണുന്നത് മൂലമറ്റം വരെ കേൾക്കാവുന്നത്ര ഉച്ചത്തിലായിരുന്നു പാറ ഉരുണ്ട് പോന്നത് മൂലമറ്റം കിഴക്കേക്കര ജോർജിന്റെയും ഇലപ്പള്ളി പൂപ്പക്കാട്ടിൽ ജോഷിയുടേയും പുരയിട ത്തിന് മുകളിലുള്ള പാറയാണ് അടർന്ന് പോന്നത് ഏക്കർകണക്കിന് സ്ഥലത്തെ റബ്ബർ നശിച്ചു. രണ്ട് മാസം മുമ്പ് രണ്ട് വലിയ കഷണങ്ങൾ ഇവിടെ നിന്ന് താഴേക്ക് പോന്നിരുന്നു. അത് പൊട്ടിച്ചിതറി പോയത് കൊണ്ട് വലിയ നാശം ഉണ്ടായില്ല.

ആശങ്ക മാറുന്നില്ല

ഈ പാറയുടെ അടിഭാഗത്തിന് വെള്ളൂർ ഭാഗം എന്നാണ് അറിയപ്പെടുന്നത് നിരവധി കുടുംബങ്ങൾ ഇവിടെ താമസമുണ്ട് . പാറയിൽ നിരവധി മരങ്ങൾ വളർന്ന് നില്പുണ്ട് .അതിന്റെ വേരുകൾ പാറക്കുള്ളിൽ കയറി വെള്ളം ഇറങ്ങിയാണ് പാറ പൊട്ടിവീണത് .ബാക്കി നില്ക്കുന്ന ഭാഗം ഏത് സമയത്തും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ് .

=പകൽ സമയങ്ങളിൽ റബർ വെട്ടുകാർ പുരയിടങ്ങളിൽ കാണുക പതിവാണ് . മൂന്നു മണി സമയമായതിനാൽ റബ്ബർ വെട്ടുകാർ രണ്ട് പുരയിടങ്ങളിൽനിന്നും പോയ സമയത്താണ് പാറ നിലംപതിച്ചത്. അതിനാൽ കൂടുതൽ ദുരന്തങ്ങൾ ഒഴിവായി.