മൂലമറ്റം : വൈദ്യുതി ബോർഡിന്റെ കെട്ടിടത്തിന്റെ ഷീറ്റുകൾ പൊട്ടി നനഞ്ഞ് ഒലിച്ച് അപകടാവസ്ഥയിൽ ഇരിക്കുന്ന കെട്ടിടം പൊളിച്ച് മാറ്റണമെന്ന ആവശ്യം ശക്തമായി. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇടുക്കി പദ്ധതിയുടെ ആവശ്യത്തിന് വേണ്ടി നിർമ്മിച്ച ക്വോർട്ടേഴ്സുകളാണ് ഏത് സമയത്തും ഇടിഞ്ഞ് വീഴാറായി നില്ക്കുന്നത് മൂലമറ്റം ഐ .എച്ച് .ഇ .പി സ്‌കൂളിന്റെ മുമ്പിൽ മൂലമറ്റം വാഗൺ റോഡരുകിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത് കൊച്ചു കുട്ടികൾ ഓടിനടക്കുന്ന ഇവിടെ അപകടം പതിയിരിക്കുകയാണ് .കൂടാതെ ഇലപ്പള്ളി ഇടാട് പുള്ളിക്കാനം വാഗമൺ ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന സ്വകാര്യ കെ.എസ്.ആർ .റ്റി സി ബസ്സുകളും കുമളി തേക്കടി വാഗമൺ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരി ളുടെ വാഹനങ്ങളും ഇടതടവില്ലാതെ ഓടികൊണ്ടിരിക്കുന്നതും കൂടാതെ മൂലമറ്റത്തിന് പോകുന്ന കാൽനടക്കാരും ഈ കെട്ടിടത്തിന്റെ മുറ്റത്ത് കൂടിയാണ് പോകുന്നത് .