തൊടുപുഴ: കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രധാന ഓഫീസ് സമുച്ചയങ്ങളിലും ജീവനക്കാരുടെ സമരകാഹളം തീർത്തു.
തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ജില്ലാതല സമര കാഹളവും പ്രതിഷേധ പ്രകടനവും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.എം. ഷൗക്കത്തലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമര കാഹളത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. സുഭാഷ്, മേഖല സെക്രട്ടറി ബഷീർ വി. മുഹമ്മദ്, സംസ്ഥാന വനിതാ കമ്മിറ്റി അംഗം കെ.ആർ. ലോമിമോൾ, മേഖലാ പ്രസിഡന്റ് എൻ.എസ്. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഇടുക്കി കളക്ടറേറ്റിൽ നടന്ന സമരകാഹളം ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. ജിൻസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എൻ.കെ. രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് സമുച്ചയത്തിൽ ജില്ലാ സെക്രട്ടറി ആർ.ബിജുമോനും, പൈനാവ് പി.ഡബ്ലി.യു ഓഫീസ് സമുച്ചയത്തിൽ സംസ്ഥാന കൗൺസിൽ അംഗം കെ.വി സാജനും, ഇടുക്കി താലൂക്ക് ആസ്ഥാനത്ത് നടന്ന പ്രതിഷേധ കാഹളം ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. അടിമാലി പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിൽ നടന്ന പ്രതിഷേധ കാഹളം വനിതാ കമ്മറ്റി ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി.എൻ. ഷൈജു അദ്ധ്യക്ഷത വഹിച്ചു.
ദേവികുളം മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ കാഹളം മേഖല പ്രസിഡന്റ് ഫൈസൽ ടി.എച്ച്. ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ കമ്മറ്റി അംഗം പ്രസാദ് പി.കെ, കട്ടപ്പന വില്ലേജ് ഓഫീസ് സമുച്ചയത്തിൽ മേഖല സെക്രട്ടറി മനോജ് ജോസഫ്, പീരുമേട് മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ ട്രഷറർ പി.ടി. ഉണ്ണി, കുമളിയിൽ മേഖലാ സെക്രട്ടറി പ്രീത ഗോപാൽ, രാജാക്കാട് വില്ലേജ് ഓഫീസ് സമുച്ചയത്തിൽ ജില്ലാ കമ്മറ്റി അംഗം എം.ജെ. ജോസ് എന്നിവർ ഉദ്ഘാടനം ചെയ്തു.