രാജാക്കാട്: കാർഗിൽ വിജയ് ദിനത്തിന്റെ 25ാം വാർഷികം രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി കേഡറ്റുകൾ വിമുക്ത ഭടന്മാരോടൊപ്പം ആഘോഷിച്ചു. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളും എൻ.സി.സി കേഡറ്റ്സുമായിരുന്ന ഡാർമ്മിച്ചൻ ജോർജ്, വി.എം. സുരേഷ് എന്നീ വിമുക്തഭടന്മാരെയാണ് ചടങ്ങിൽ ആദരിച്ചത്. എൻ.സി.സി പരിശീലനവും അനുഭവങ്ങളും സൈനിക സേവനം തിരഞ്ഞെടുക്കുന്നതിന് പ്രചോദനമായതും പട്ടാള ജീവിതാനുഭവങ്ങളും അവർ കേഡറ്റുകളുമായി പങ്കുവെച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എം.സി ചെയർമാൻ പി.എസ്. സുനിൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് ഷിജി ജെയിംസ്, എച്ച്.എം ഇൻ ചാർജ് സിന്ധു ഗോപാലൻ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഒ.എസ്. രശ്മി എന്നിവർ പ്രസംഗിച്ചു.