തൊടുപുഴ: തൊടുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട പിതാവിനെയും രണ്ടു കുട്ടികളെയും രക്ഷപ്പെടുത്തിയ അനൂപ് സോമന് തൊടുപുഴ അഗ്നിരക്ഷാ നിലയത്തിന്റെ ആദരവ്. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊന്നാടയും മൊമെന്റോയും നൽകി അനൂപിനെ ആദരിച്ചു. യോഗത്തിൽ കെ.എ. ജാഫർ ഖാൻ, പി.ടി. അലക്സാണ്ടർ എന്നിവർ ആശംസകളറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസ് സ്വാഗതവും മനോജ് കുമാർ നന്ദിയും പറഞ്ഞു.