തൊടുപുഴ- 49ാം സംസ്ഥാന സബ്ജൂനിയർദേശീയ ബാസ്ക്കറ്റ്‌ബോൾ ചാംപ്യൻഷിപ്പിന് തുടക്കമായി. മുട്ടം ഷാന്താൾജ്യോതി പബ്ലിക് സ്കൂളിൽ 31 വരെയാണ് മത്സരങ്ങൾക്ക്‌വേദിയാകുന്നത്. ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷനാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ആൺകുട്ടികളുടെ 13 ടീമുകളും പെൺകുട്ടികളുടെ 12 ടീമുകളും മത്സരിക്കും. ലീഗ് കംനോക്കൗട്ട്‌ഫോർമാറ്റിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയുമാണ് നിലവിലെ ചാമ്പ്യൻന്മാർ. ഇരു വിഭാഗങ്ങളിലും നാല് പൂളുകളായി തിരിഞ്ഞാണ് മത്സരം.