വെള്ളത്തൂവൽ: പോത്തുപാറ അൽഫോൻസാ പള്ളിയിൽ വി. അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി. 27ന് വൈകിട്ട് 4.15 ന് ലദീഞ്ഞ്, നൊവേന, തുടർന്ന് റവ. ഫാ. ജോമിൻ കുഴിക്കണ്ണിയിൽ നയിക്കുന്ന ആഘോഷമായ കുർബാന, സന്ദേശം. ആറിന് പോത്തുപാറ കപ്പേളയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, സ്‌നേഹവിരുന്ന് പ്രദക്ഷിണം തിരികെപള്ളിയിലേക്ക് സമാപന പ്രാർത്ഥന, വാദ്യമേളം. 28ന് രാവിലെ ഏഴിന് വി. കുർബാന, 10.15ന് ലദീഞ്ഞ്, നൊവേന, കാഴ്ച സമർപ്പണം, 10.45ന് റവ. തോമസ് പുത്തൂർ നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, 12.30ന് പ്രദക്ഷിണം, സമാപന ആശിർവാദം, തിരുശേഷിപ്പ് വണക്കം, ഊട്ടുനേർച്ച, വാദ്യമേളം.