മൂന്നാർ: മൂന്നാർ ജി.വി.എച്ച്.എസ്.എസ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. മൂന്നാർ മേഖലയിൽ നിന്നുള്ള വിമുക്ത ഭടന്മാരെ ചടങ്ങിൽ ആദരിച്ചു. മൂന്നാർ കാർഗിൽ റോഡിൽ നടന്ന ചടങ്ങിൽ എം. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ബാബു ലാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം. അലിക്കുഞ്ഞ്, വിജയകുമാർ, വി. ശക്തിവേൽ, സണ്ണി ഇലഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.