കട്ടപ്പന: കാർഗിൽ വിജയ ദിവസ് 25-ാം വാർഷികം കട്ടപ്പനയിൽ ആഘോഷിച്ചു. എക്സ് സർവ്വീസ് മെൻ ലീഗിന്റെയും 33 കെ എൻ.സി.സി ബറ്റാലിയൻ നെടുംകണ്ടത്തിന്റെയും നേതൃത്വത്തിലാണ് കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചത്. ചടങ്ങിന്റെ ഭാഗമായി എൻ.സി.സി കേഡറ്റുകളുടെ റാലി കട്ടപ്പന സബ് ഇൻസ്‌പെക്ടർ എബി ജോർജ് ഫ്ളാഗ് ഓഫ് ചെയ്തു. കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച റാലി അമർ ജവാൻ സ്മാരകത്തിൽ സമാപിച്ചു. കട്ടപ്പന ഗവ. കോളജ്, വെള്ളയാംകുടി സെന്റ് ജറോംസ് സ്‌കൂൾ, കട്ടപ്പന സെന്റ് ജോർജ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നായി 150 എൻ.സി.സി കേഡറ്റുകൾ പങ്കെടുത്തു. റിട്ടേർഡ് ക്യാപ്ടൻ ഷാജി അബ്രഹാം അമർ ജവാൻ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കുകയും കാർഗിൽ യുദ്ധ സ്മരണകൾ കേഡറ്റുകളുമായി പങ്കുവയ്ക്കുകയും ചെയ്തു. നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി, 33 കെ എൻ.സി.സി നെടുങ്കണ്ടം ട്രെയിനിംഗ് ഓഫീസർ സുബേദാർ രതീഷ് കുമാർ, ക്യാ്ര്രപൻ ജോബി മാത്യു, കടപ്പന നഗരസഭാ മുൻവൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, അണ്ടർ ഓഫീസർ രശ്മി മുല്ലപ്പള്ളി തുടങ്ങി നിരവധി പേർ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഹവീൽദാർ സെയ്യിദ് ജീലാനി, കെ.എൻ. ഗോപിനാഥൻ, സാബു മാത്യു, സുഭാഷ് ചന്ദ്രൻ, എ. ചന്ദ്രൻ, ഫിലിപ്പോസ് മത്തായി, ലഫ്‌റ്റനന്റ് പ്രിൻസ് ജോസഫ്, ക്യാപ്ടൻ റ്റോജി ഡോമിനിക്, സി.ടി.ഒ ജിതിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.