കട്ടപ്പന: കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബഹുമാനാർത്ഥം കാർഗിൽ വിജയ് ദിവസ് വാഴവര സർക്കാർ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ വിപുലമായ പരിപാടികളോടെ ആചരിച്ചു. പരിപാടിയിൽ വാഴവര സ്വദേശികളായ വിരമിച്ച ധീരജവാന്മാരായ ഷാജി എബ്രഹാം, കെ.വി. ഷാജി, സി.കെ. ബിജു, ഗോപിനാഥൻ എന്നിവരെ ആദരിച്ചു. കാർഗിൽ യുദ്ധത്തിലെ താങ്കളുടെ അനുഭവങ്ങൾ മുൻ സൈനികർ വിദ്യാർഥികളോട് പങ്കുവച്ചു. സ്‌കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിജയ് ഭവ എന്ന പതിപ്പ് സൈനികർ പ്രകാശനം ചെയ്തു. അതോടൊപ്പം വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, പോസ്റ്റർ രചന, ഇംഗ്ലീഷ് മലയാള പ്രസംഗങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു. നഗരസഭ കൗൺസിലർ ബെന്നി കുര്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പി. സജീവ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ബിന്ദു ജസ്റ്റിന, സ്റ്റാഫ് സെക്രട്ടറി ബിജുമോൻ ജോസഫ്, ജോളി തോമസ്, സ്മിത പി. ജോസ്, വി.ജി. ആതിര, എസ്. ഭാവന, അജിതാ രമ്യ എന്നിവർ നേതൃത്വം നൽകി.