ഇടുക്കി: യുവാക്കൾക്കിടയിൽ എയ്ഡ്സ് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ എയ്ഡ്സ് കൺട്രോൾ യൂണിറ്റിന്റെയും സഹകരണത്തോടെ ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു .വാഴത്തോപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലയിലെ നഴ്സിങ് കോളേജ്, ആർട്സ് ആൻഡ് സയൻസ് കോളേജ് , ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യർത്ഥികൾ പങ്കെടുത്തു. തെറ്റിദ്ധാരണകളും , ഹെൽപ്പ് ലൈൻ നമ്പർ 10 97 ,എച്ച്‌ഐവി ആ്ര്രക് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഫ്ളാഷ്‌മോബ് മത്സരത്തിൽ ഒന്നു മുതൽ അഞ്ച് സ്ഥാനം വരെ നേടിയ വിജയികൾക്ക് 5000,4500 4000 ,3500 ,3000 രൂപ വീതം സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.