ഇടുക്കി: മത്സ്യവകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായിപട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗുണഭോക്തക്കൾക്ക് 100 ശതമാനം സബ്ബ്സിഡി അനുവദിക്കുന്നതാണ് പദ്ധതി. യൂണിറ്റ് കോസ്റ്റ് 8 ലക്ഷംരൂപ . യൂണിറ്റ് സ്ഥാപിക്കുന്നതിനായി നാല് സെന്റ് സ്ഥലമെങ്കിലും സ്വന്തമായോ 5 വർഷത്തിൽ കുറയാതെ പാട്ടത്തിനായി എടുത്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 6. ഫോൺ: 04862 233226, മത്സ്യഭവൻ നെടുങ്കണ്ടം: 04868 234505.