മൂലമറ്റം: പഴയ കാല അനുഭവങ്ങൾ പങ്കു വച്ചും സൗഹൃദത്തിന്റെ ഇഴകൾ നെയ്തും മൂലമറ്റം ഗവ. വിച്ച് എസിയിലെ 1969 എസ്. എസ്.എൽ. സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻ പ്രൊഫ. ജയിംസ് മാത്യു. മുൻ പഞ്ചായത്ത് പ്രസിഡന്റും കേരള ഫുട്‌ബോൾ അസോസിയേഷൻ ഹോണറ്റി സെക്രട്ടറി ടോം ജോസ് കുന്നേൽ, ആലീസ് കാഞ്ഞൂർ, അന്ന വയലറ്റ്, ഫ്രാൻസിസ് , ജോയി കാക്കനാട് ശശികുമാർ വടക്കൻ പറവൂർ, സിസിലി മാത്യു എന്നിവർ സ്‌കൂൾ അസംബ്ലിയിൽ അനുഭവങ്ങൾ പങ്കു വെച്ചു. പ്രിൻസിപ്പൽ കെ നിസ, ഹെഡ് മിസ്ട്രസ് പി. ശ്രീകല, പി.ടി.എ.പ്രസിഡന്റ് പ്രകാശ് ജോർജ് മുരിങ്ങയിൽ എന്നിവർ നേതൃത്വം നൽകി.