തൊടുപുഴ: ദേശീയ കായികവേദി ജില്ലാ കമ്മിറ്റി, ജില്ലാ നെറ്റ്‌ബോൾ അസോസിയേഷനുമായി ചേർന്ന് ഇന്ന് രാവിലെ എട്ടിന് വെങ്ങല്ലൂർ റിവർവ്യൂ റോഡിൽ കൂട്ടയോട്ടം സംഘടിപ്പിക്കും. ദിവംഗതനായ ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥവും നെറ്റ്‌ബോൾ ദിനാചരണത്തോടനുബന്ധിച്ചുമാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. എം.ജി യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി ഡോ. ബിനു ജോർജ്ജ് വർഗീസ് കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്യും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. ദേശീയ കായികവേദി ജില്ലാ ചെയർമാൻ എൻ. രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.