നെടുങ്കണ്ടം: നെടുങ്കണ്ടം ബി. എഡ് കോളേജിലെഎൻ. എസ്. എസ് യൂണിറ്റിറെ നേത്യത്വത്തിൽ ബി. എഡ് കോളേജിൽ ഡി ജി കേരള വാളന്റിയർ രജിസ്ട്രേഷൻപ്രോഗ്രാം കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് സേവനങ്ങൾ, സർക്കാർ സേവനങ്ങൾ തുടങ്ങി ജീവിതത്തിന്റെ സമഗ്ര മേഖലകളിലും വിരൽത്തുമ്പിലെ ഡിജിറ്റൽ സൗകര്യങ്ങൾ വന്നിട്ടും സമൂഹത്തിന്റെ നിരവധി ആളുകളിലേക്ക് ഇനിയും ഇതിൻ്റെ സൗകര്യങ്ങൾ എത്തിയിട്ടില്ല. 14 വയസ്സു മുതൽ 65 വയസ്സുവരെയുള്ള ഡിജിറ്റൽ സൗകര്യങ്ങളെക്കുറിച്ച് അറിവ് ലഭിക്കാത്തവരെ ഉദ്ദേശിച്ചാണ് ഈ പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്. അദ്ധ്യാപകൻ അരുൺ തറയൻ ഡിജി കേരളം പദ്ധതി പ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. കോളേജിലെ മുഴുവൻ അദ്ധ്യാപക പരിശീലകരും ചേർന്ന് ഡി. ജി കേരളം വാളന്റിയർ രജിസ്ട്രേഷൻ നടത്തി അംഗങ്ങളായി.