തൊടുപുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തൊടുപുഴ യൂണിറ്റ് അർദ്ധവാർഷിക സമ്മേളനം തൊടുപുഴ എൻ.എസ്.എസ് ഹാളിൽ നടന്നു. സമ്മേളനം ഓർഗനൈസേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ജെ.സി.എസ് നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് പി.എസ്.സോമൻ അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, മുടങ്ങാതെ പെൻഷൻ നൽകുക, അഞ്ച് വർഷമായി മുടങ്ങിക്കിടന്ന ഉത്സവബത്ത അനുവദിക്കുക, ഡി.എ, ഡി.ആർ അനുവദിക്കുക എന്നീ ആവിശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവിശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി കെ.പി. അബ്ദുൾ അസീസ്, ഓർഗനൈസിംഗ് സെക്രട്ടറി പി.ജി. പത്മനാഭൻ, ജില്ലാ സെക്രട്ടറി എം.കെ. സുകുമാരൻ, എസ്.എൻ.മേനോൻ എന്നിവർ പ്രസംഗിച്ചു.