തൊടുപുഴ: കുളിക്കാനിറങ്ങവെ തൊടുപുഴയാറിൽ കാഞ്ഞിരമറ്റം ചാലിക്കടവിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളുടെ ജീവൻ സാഹസികമായി, രക്ഷിച്ച മൂത്തേടത്ത് അനൂപ് സോമനെ,കർഷക സമരകൂട്ടായ്മ മുതലിയാർമഠത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തിആ്ദരിച്ചു. ടി.ജെ. പീറ്ററിന്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ചാണ് ആദരിച്ചത്. സിബി സി. മാത്യു, എൻ. വിനോദ്കുമാർ, എം.പി. ശശീന്ദ്രൻ, ജഗൻ ജോർജ്, ജെയിംസ് കോലാനി തുടങ്ങിയവർ നേതൃത്വം നൽകി.