ashokan
സംയുക്ത അദ്ധ്യാപകസമിതിയുടെ ഉപവാസ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: അശാസ്ത്രീയമായ അക്കാദമിക കലണ്ടർ പിൻവലിക്കുക, ഹൈസ്‌കൂൾ ഹയർ സെക്കൻഡറി ഏകീകരണ നടപടികൾ അവസാനിപ്പിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്‌കരണ കുടിശ്ശികകൾ അനുവദിക്കുക, പങ്കാളിത്തപെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത അദ്ധ്യാപകസമിതി നേതാക്കൾ നടത്തുന്ന ഉപവാസ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം പി.എം. അബ്ബാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എം. നാസർ, വി.എം. ഫിലിപ്പച്ചൻ, സുനിൽ ടി.സി, ബിജോയി മാത്യു, ജോബിൻ കളത്തിക്കാട്ടിൽ, അനീസ് അലി, റ്റോജി തോമസ്, ജോസ് കെ. സെബാസ്റ്റ്യൻ, ജോയി ആൻഡ്രൂസ്, ടി. ശിവകുമാർ, ഷിന്റോ ജോർജ്, സിനി ട്രീസ, ജെ ബാൽമണി, എൻ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.