തൊടുപുഴ: ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് ശക്തി പകരുക, ക്ഷാമബത്ത ശമ്പളപരിഷ്‌കരണ കുടിശ്ശികകൾ അനുവദിക്കുക, വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് നടത്തിയ അദ്ധ്യാപക മാർച്ച് തൊടുപുഴ കെ.എസ്.ടി.എ ഭവനിൽ നിന്ന് ആരംഭിച്ചു. മുൻസിപ്പൽ മൈതാനിയിൽ നടന്ന ധർണ്ണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മേരി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.എ. ഗോപാലകൃഷ്ണൻ, എ.എം. ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ആർ. ഷാജിമോൻ, അപർണ നാരായണൻ, എം. രമേഷ്, ജില്ലാ സെക്രട്ടറി എം.ആർ. അനിൽകുമാർ, ട്രഷറർ എം. തങ്കരാജ് എന്നിവർ സംസാരിച്ചു.