തൊടുപുഴ: 2023 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഉപഭോക്താക്കൾ ആഗസ്റ്റ് 24ന് മുമ്പായി വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം. ഈ സമയ പരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തീകരിച്ചവർക്ക് മാത്രമാണ് കാലാവധിക്ക് ശേഷം പെൻഷൻ ലഭിക്കൂ.