തൊടുപുഴ: നാരായണ ഗുരുകുല അദ്ധ്യക്ഷനും ശ്രീനാരായണ ഗുരുവിന്റെ പരമ്പരയിൽ നടരാജഗുരുവിന്റെ പിൻഗാമിയുമായിരുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ തൊടുപുഴ പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോർഡിനേറ്റർ എം.എസ്. സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഗുരു നിത്യ സ്മൃതിയിൽ കെ.സി.ബി.സി മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. എബ്രഹാം ഇരിമ്പിനിക്കൽ, എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ഖുർആൻ അകമ്പൊരുൾ വ്യാഖ്യാതാവ് സി.എച്ച്. മുസ്തഫ മൗലവി, റിട്ട എസ്.പി അഡ്വ. കെ.എം. ജിജിമോൻ, സ്റ്റഡി സർക്കിൾ ജില്ലാ കാര്യദർശിമാരായ അഡ്വ. വി.എഫ്. അരുണകുമാരി, സുജൻ മേലുകാവ്, സി.എസ്. പ്രതീഷ്, കോട്ടയം ശ്രീനാരായണ ഗുരു ഹോം സ്റ്റഡി സെന്റർ ഡയറക്ടർ പി.കെ. ശിവപ്രസാദ്, രാജൻ അടിമാലി എന്നിവർ സംസാരിച്ചു. നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.