തൊടുപുഴ: 31ന് നടക്കുന്ന ഇടവെട്ടി ഔഷധ സേവയുടെ പന്തൽ കാൽ നാട്ടൽ കർമ്മം ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ മനോജ് ബി. നായർ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ഹരിനാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.
ക്ഷേത്രം പ്രസിഡന്റ് വി.ബി. ജയൻ, സെക്രട്ടറി സിജു ബി. വടക്കേമൂഴിക്കൽ, സഹാരക്ഷാധികാരി എം.ആർ. ജയകുമാർ, ജനറൽ കൺവീനർ സുധീർ പുളിക്കൽ, കൺവീനർ ശശീന്ദ്രൻ പുളിങ്കുന്നേൽ, ഖജാൻജി എം.എൻ. രവീന്ദ്രൻ ക്ഷേത്രഭരണസമതി അംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.