sndp
യൂത്ത്മൂവ്‌മെന്റ് അരിക്കുഴ ശാഖയുടെ ആഭിമുഖ്യത്തിൽ മണക്കാട് അക്ഷയ കേന്ദ്രവുമായി സഹകരിച്ച് ശാഖാ ആഡിറ്റോറിയത്തിൽ നടത്തിയ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പിൽ നിന്ന്. മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഡോ. റോഷ്നി ബാബുരാജും യൂത്ത്മൂവ്മെന്റ് ഭാരവാഹികളും സമീപം

അരിക്കുഴ: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് അരിക്കുഴ ശാഖയുടെ ആഭിമുഖ്യത്തിൽ മണക്കാട് അക്ഷയ കേന്ദ്രവുമായി സഹകരിച്ച് ശാഖാ ആഡിറ്റോറിയത്തിൽ നടത്തിയ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഡോ. റോഷ്നി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ചന്ദ്രിക വിജയൻ, വൈസ് പ്രസിഡന്റ് ടി.ആർ. ഷാജി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഖിൽ സുഭാഷ്,​ സെക്രട്ടറി ഭരത് ഗോപൻ,​ പ്രോഗ്രാം കോർഡിനേറ്റർമാരായ അജയ്‌ഘോഷ് അക്ഷയ് ബിജു, വിനീത് കൃഷ്ണ എന്നിവർ പങ്കെടുത്തു.