deepasikha

തൊടുപുഴ :വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്‌കൂളിൽ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സ് പ്രചരണത്തിന്റെ ഭാഗമായി പ്രതിജ്ഞയും ദീപശിഖ പ്രയാണവും നടത്തി .നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് നടത്തിയത്. പി.ടി.എ.പ്രസിഡന്റ് അഡ്വ.പ്രേംജി സുകുമാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല ഒളിമ്പിക് അസോസിയേഷൻ കൺവീനർ സൈജൻ സ്റ്റീഫൻ , സ്‌കൂൾ പ്രതിനിധി അലോണ റെജിക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.സ്‌കൂൾ എസ്. ആർ. സി . ഷാമില കെ.ബി. പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു മുൻസിപ്പൽ വാർഡ് കൗൺസിലർ നിധി മനോജ് മുഖ്യപ്രഭാഷണം നടത്തി പി.ടി.എ.വൈസ് പ്രസിഡണ്ട് ഡോ. കെ കെ ഷാജി പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ്സ് സ്വപ്ന.എം.ആർ സ്വാഗതവും എസ്.എം.സി. ചെയർമാൻ റഫീക്ക് പള്ളത്തുപറമ്പിൽ നന്ദിയും പറഞ്ഞു.