തൊടുപുഴ: അൽ- അസ്ഹർ പോളിടെക്നിക് കോളേജിൽ ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ക്ലാസുകൾ (ഡിഫറൻഷ്യ- 2024) ജില്ലാ സബ് കളക്ടർ ഡോ. അരുൺ എസ് നായർ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ അൽ- അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി കെ.എം. മൂസ അദ്ധ്യക്ഷത വഹിക്കും. മാനേജിങ് ഡയറക്ടർ അഡ്വ.കെ എം മിജാസ്, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ അഡ്വ. എസ്.എസ്. താജുദ്ദീൻ, എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഡി.എഫ്. മെൽവിൻ ജോസ്, പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എ. ഖാലിദ്, അക്കാഡമിക് ഡീൻ പ്രൊഫ. നീദാ ഫരീദ്, ജനറൽ വിഭാഗം മേധാവി പ്രൊഫ. എൻ.എ. സെമിമോൾ എന്നിവർ പങ്കെടുക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ അന്തർദേശീയ മോട്ടിവേഷൻ ട്രെയിനർ ജിജോ ചിറ്റാടി, പരിശീലകനും കരിയർ കൺസൾട്ടന്റുമായ മോൻസി വർഗ്ഗീസ്, അൽ- അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രി പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് എന്നിവർ നയിക്കുന്ന ചർച്ചാ ക്ലാസുകൾ ഉണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ സെക്യൂരിറ്റി, കമ്പ്യൂട്ടർ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ മെക്കാനിക്കൽ എന്നീ എൻജിനിയറിംഗ് ശാഖകളിലേക്ക് പ്രവേശനം നേടിയ സംസ്ഥാനത്തെ മുന്നൂറോളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കും.