puli
പീരുമേട് ടൗണിൽ പുലി ഇറങ്ങിയത് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധിക്കുന്നു.

പീരുമേട് : പീരുമേട് ടൗണിന് സമീപം ജനവാസ മേഖലയിൽകരടി ഇറങ്ങി . വനം വകുപ്പ് സ്ഥലത്തെത്തി നടത്തിയ പരശോധനയിൽ കരടിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് ക്യാമറയും സ്ഥാപിച്ചു. പീരുമേട്ടിൽ ജനവാസ മേഖലയിൽ പുലിയുടെ സാന്നിദ്ധ്യംസ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്നലെ കരടിയുടെ സാന്നിദ്ധ്യവുംവനം വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത് .ഇന്നലെ രാവിലെ പീരുമേട് ടൗൺ സമീപം ഫയർ സ്റ്റേഷന് സമീപം താമസിക്കുന്ന പുത്തൻപറമ്പിൽ പി. കെ രാജന്റെ വീടിന്റെ മുൻവശത്താണ് കരടിയെത്തിയത്. രാവിലെ പുറത്തേക്കിറങ്ങിയപ്പോൾ കരടിയെ നേരിൽ കണ്ടു തലനാരിഴയ്ക്കയ്ക്കാണ് ഇദ്ദേഹം കരടിയുടെമുന്നിൽ നിന്ന് രക്ഷപ്പെട്ടത്. കരടിയ കണ്ട ഉടനെ വീട്ടുകാരും ബഹളം വെച്ചതിനെ തുടർന്ന് കരടി സമീപത്തെ കൃഷിയിടത്തലേക്ക് ഓടിപ്പോയി . വിവരം അറിയിച്ചതിനെ തുടർന്ന് മുറിഞ്ഞപുഴ വനം വകുപ്പ് അധികൃതരും പീരുമേട് ആർ. ആർ .ടി ടീമും സ്ഥലത്തെത്തി പരശോധന നടത്തി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കരടിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു പ്രദേശത്ത് ക്യാമറയും സ്ഥാപിച്ചു തൊട്ടടുത്ത ദിവസം തന്നെ മേഖലയിൽ കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ് .ഒരാഴ്ച മുമ്പ് പീരുമേട്ടിലെ പ്ലാക്കത്തടം സെറ്റിൽമെന്റിൽ കരടി ഇറങ്ങിയിരുന്നു. കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു ഇതുകൂടാതെ ഏതാനും ആഴ്ചകൾക്ക് മുൻപ് പീരുമേട് ടൗണിൽ നിന്നും പ്ലാക്കത്തടത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവർ കരടിയെ നേരിൽ കണ്ടിരുന്നു ഇതുകൂടാതെ പീരുമേട് ടൗണിന് സമീപം കാട്ടാനയുടെ സാന്നിധ്യവും ഉണ്ട് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.